Federal Bank
Royal-Malabar
Silk Villagio
Lulu gold

മാർപാപ്പ ഇന്ത്യയിൽ വന്നേക്കും: അനുകൂല സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി ∙ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന കത്തോലിക്കാ സഭയുടെ താൽപര്യം തന്റെ മനസ്സിലുമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.  മറ്റു രാജ്യങ്ങൾ ചെയ്യാറുള്ളതുപോലെ, വത്തിക്കാൻ രാഷ്ട്രത്തലവൻ എന്നതിനൊപ്പം ആഗോള കത്തോലിക്കാ സഭയുടെ ഇടയൻ എന്ന നിലയിലുമുള്ള സന്ദർശനമാണ് സഭാ നേതൃത്വം താൽപര്യപ്പെടുന്നത്.

ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയ്ക്ക് ആഗ്രഹമുണ്ടെന്നും ഇക്കാര്യം സഭ നേരത്തേ ഉന്നയിച്ചതാണെന്നും പ്രധാനമ ന്ത്രിയുമായി നടത്തിയ ചർച്ചയിൽ കർദിനാൾമാർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ മാറിയശേഷം സന്ദർശനത്തിനു സാഹചര്യമൊരുക്കാവുന്നതാണെന്നും വ്യക്തമാക്കി. അക്കാര്യം പരിഗണിക്കാവുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, മേജർ ആർച്ച്ബിഷ പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവരാണു പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്.